ബോധവത്​കരണ ക്ലാസ്

പറവൂർ: പറവൂർ, വൈപ്പിൻ മേഖലകളിലെ സ്കൂൾ, കോളജ് ബസുകളിലെ ഡ്രൈവർമാർക്കും ആയമാർക്കും മറ്റ് ജീവനക്കാർക്കുമായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കും. വൈപ്പിൻ മേഖലകളിലുള്ളവർക്ക് ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ ഞാറക്കൽ ടാലന്റ് പബ്ലിക് സ്കൂളിലും പറവൂർ മേഖലകളിലുള്ളവർക്ക് 25ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കരുമാല്ലൂർ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിലുമാണ് ക്ലാസെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു. .................. ഗൊളിമ്പിക്‌സ് 22ന് പറവൂർ: സ്പോര്‍ട്സ് ആൻഡ്​ മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്.എം.ആര്‍.ഐ), ഗോതുരുത്ത് സ്പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബും (എസ്.എ.സി) സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃക കായിക വിനോദങ്ങളുടെ ഒളിമ്പിക്‌സായ ഗൊളിമ്പിക്‌സ് 22ന് ഗോതുരുത്ത് ഹോളി ക്രോസ് പള്ളി അങ്കണത്തില്‍ നടക്കും. കേരളത്തിലെ പൈതൃക കായിക വിനോദങ്ങളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച ഗൊളിമ്പിക്‌സിന്റെ എട്ടാമത് പതിപ്പില്‍ 500 (ഗോട്ടി), അട്ടിയേറ് (ലഗോറി), നീളന്‍വാര്‍, പൊടികളി (ദായം), പകിടകളി, കൊന്നിത്തൊട്ട് (ലംഗഡി) എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഫോൺ: 7994583220.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.