മരം വീണ് വീട് തകർന്നു

(പടം) ചോറ്റാനിക്കര: തിങ്കളാഴ്ച പുലര്‍ച്ച വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ഓടിട്ട വീട്ടിലേക്ക് മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ എരുവേലി തിട്ടയില്‍ വീട്ടില്‍ രുക്മിണി വിജയന്റെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് രാവിലെ ആറരയോടെ സമീപത്ത് നിന്നിരുന്ന പ്ലാവ് മറിഞ്ഞു വീണത്. മേല്‍ക്കൂര തകര്‍ന്ന് കഴുക്കോലും പട്ടികയും ഓടുകളും നശിച്ചു. വീടിന്റെ മുകളിലേക്ക് മരം വീണതോടെ പട്ടിക തകര്‍ന്ന് ഓടുകള്‍ വീടിനകത്തേക്ക് വീണു. വീടിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സമീപത്ത് ആളുണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. EC-TPRA-2 Heavy Rain ചോറ്റാനിക്കര എരുവേലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടിന്​ മുകളിലേക്ക് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.