കുടുംബവഴക്ക്: ഇരട്ട സഹോദരനെ കൊലപ്പെടുത്തി

കേളകം: കേളകത്ത് ഇരട്ട സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷിനെ(31) സഹോദരൻ അഖിലേഷാണ്(31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. കൊലപാതകത്തിനുശേഷം അഖിലേഷ് കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വീടിനോടുചേർന്ന പുഴക്കരയിൽവെച്ചാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിനുപിന്നിലെന്ന് സംശയിക്കുന്നു. മരിച്ച അഭിനേഷ് മദ്യപിച്ചശേഷം വീട്ടിലെത്തി പതിവായി കുഴപ്പങ്ങളുണ്ടാക്കാറുണ്ടെന്നും വഴക്കിടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. കൊലപാതക സമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. കേളകം ഇൻസ്പെക്ടർ എ. അജയ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: രവീന്ദ്രൻ. മാതാവ്: സുലേഖ. അഭിനേഷിന്റെ ഭാര്യ: സിനി. maricha abinesh മരിച്ച അഭിനേഷ് akhilesh accused പ്രതി അഖിലേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.