യങ് സ്റ്റാർ കൊടുങ്ങല്ലൂർ ജേതാക്കൾ

തോപ്പുംപടി: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചീക്കുട്ടി മാസ്റ്റർ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്‍റിൽ യങ് സ്റ്റാർ കൊടുങ്ങല്ലൂർ ജേതാക്കളായി. കൊച്ചിൻ ചലഞ്ചേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ഗോൾരഹിത സമനിലയെത്തുടർന്ന് ടൈബ്രേക്കറും സമനിലയിലായി. പിന്നീട് ടോസിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. സന്തോഷ് ട്രോഫി മുൻതാരവും പരിശീലകനുമായ ടി.എ. ജാഫർ സമ്മാനദാനം നിർവഹിച്ചു. ജോസഫ് നെൽസൺ, സറോബ് ഡിക്കോത്ത, ടി.കെ. ബാലൻ, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം: സന്തോഷ് ട്രോഫി മുൻ പരിശീലകൻ ടി.എ. ജാഫർ യങ് സ്റ്റാർ കൊടുങ്ങല്ലൂർ ടീമിന് ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.