'തെരഞ്ഞെടുപ്പ് ജയിക്കാൻ മതേതരത്വം ബലികഴിക്കുന്നു'

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ മാർക്സിസ്റ്റ് പാർട്ടി മതേതരത്വം ബലികഴിക്കുന്നു എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടി വർഗീയതയെ കൂട്ടുപിടിച്ച് കൊണ്ടുള്ള പ്രചാരണവുമായി സി.പി.എം മുന്നോട്ടു പോവുകയാണെന്ന് അഭിപ്രായപ്പെട്ടു. കെ.പി.സി.സി മൈനോറിറ്റി വിഭാഗം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ എ.ഐ.സി.സി മൈനോറിറ്റി വിഭാഗം അഖിലേന്ത്യ വൈസ് ചെയർമാൻ ഇക്ബാൽ വലിയവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ലാൽബർട്ട് ചെട്ടിയാംകുടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.