മരം റോഡിലേക്ക് കടപുഴകി കുടിവെള്ള പൈപ്പ് പൊട്ടി

കളമശ്ശേരി: രണ്ട് ദിവസമായി തുടരുന്ന മഴക്കിടെ വൻ. ഇതോടെ ജലവിതരണം തടസ്സപ്പെട്ടു. ഫാക്ട് സി.ഐ.എസ്.എഫ് ബാരക്കിനടുത്ത് നിന്ന മരമാണ് മറിഞ്ഞ് വീണത്. മരത്തിനടിയിലൂടെ കടന്നുപോകുന്ന 250 എം.എം പൈപ്പാണ് തകർന്നത്. ഏലൂർ ഭാഗത്തേക്ക് ജലവിതരണം നടത്തുന്ന പൈപ്പാണ് തകർന്നത്. റോഡിലേക്ക് വീണ മരം ഫാക്ടിൽനിന്നുള്ള അഗ്നിരക്ഷ സേന എത്തി വെട്ടിമാറ്റി. പൈപ്പിലെ തകരാർ പരിഹരിക്കാനുള്ള നടപടി നടന്നുവരുകയാണ്. ഏലൂരിന്‍റെ പല ഭാഗത്തും ജലവിതരണം മുടങ്ങി. (ഫോട്ടോ) EC KALA 4 TREE മഴയിൽ ഫാക്ടിൽ റോഡിലേക്ക് കടപുഴകിയ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.