ലീഗ് ജില്ല ആസ്ഥാന നിർമാണ ഫണ്ട് കൈമാറി

കരുമാല്ലൂർ: മുസ്​ലിം ലീഗ് ജില്ല ആസ്ഥാന നിർമാണത്തിനായി കരുമാല്ലൂർ പഞ്ചായത്ത് പാലക്കൽ-കാരുകുന്ന് ശാഖ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ശാഖ പ്രസിഡന്റ് പി.ബി. സെയ്തു ഹാജിയിൽനിന്ന്​ ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി ഹംസ പറക്കാടനും ചേർന്ന് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറിമാരായ പി.എ. അഹമ്മദ് കബീർ, ഇ.എം. അബ്ദുൽസലാം, സ്വതന്ത്ര കർഷക സംഘം സംസ്ഥാന കൗൺസിൽ അംഗം വി.എ. കുഞ്ഞുമുഹമ്മദ്, പെൻഷനേഴ്സ് ലീഗ് ജില്ല പ്രസിഡന്റ് പി.എ. കൊച്ചു മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.