ചാത്തനാട് പാലം പണി പൂർത്തീകരിക്കണം -സി.പി.ഐ

പറവൂർ: നിർമാണം സ്തംഭിച്ച ചാത്തനാട്-കടമക്കുടി പാലം പണി പൂർത്തീകരിക്കണമെന്ന് സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ടി. നിക്സൺ, കമല സദാനന്ദൻ, ജില്ല കൗൺസിൽ അംഗം പി.എൻ. സന്തോഷ്, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി ലതിക പി. രാജു, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, കെ.എ. സുധി, വി.എൻ. സുകുമാരൻ, ഡിവിൻ കെ. ദിനകരൻ, എം.ടി. സുനിൽകുമാർ, എൻ. പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി സി.കെ. മോഹനനെയും അസി. സെക്രട്ടറിയായി കെ.എൽ. ബിപിനെയും തെരഞ്ഞെടുത്തു. ഫോട്ടോ EA PVR chathanad palam 2 സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.