ഡി.ജി.പി അനിൽകാന്ത് റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ആലുവ: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥരുമായി ജില്ല പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പൊതു ക്രമസമാധാനനില, നിരന്തര കുറ്റവാളികൾക്കും മദ്യ- മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കും എതിരെ സ്വീകരിക്കുന്ന നിലപാടുകൾ തുടങ്ങിയവ ചർച്ച ചെയ്തു. റൂറൽ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ എ.ഡി.എസ്.പി കെ. ലാൽജി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. റാഫി, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ, പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥ്, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് എന്നിവർക്ക് ഉപഹാരം നൽകി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് എസ്. സാഖറെ, സൗത്ത് സോൺ ഐ.ജി പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരും പങ്കെടുത്തു. ea yas7 dgp സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥരുമായി ജില്ല പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.