അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

മൂ​വാ​റ്റു​പു​ഴ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ത​ടി​ലോ​റി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. പെ​രു​മ്പാ​വൂ​ര്‍-​മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ എം.​സി റോ​ഡി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലൈ​വു​ഡ് മി​ല്ലു​ക​ളി​ലേ​ക്ക്​ മ​റ്റ് ജി​ല്ല​ക​ളി​ല്‍നി​ന്ന് ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ്​ എ​റ​ണാ​കു​ളം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​മി​ത ഭാ​ര​വും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ ലോ​റി​ക്ക്​ പു​റ​ത്തേ​ക്ക്​ ത​ടി​ക​ള്‍ ത​ള്ളി​നി​ല്‍ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വാ​ഹ​ന​ത്തി​ല്‍ ലോ​ഡ് ക​യ​റ്റു​മ്പോ​ള്‍ പ​രി​ച​യ​സ​മ്പ​ത്തു​ള്ള​വ​രെ​ക്കൊ​ണ്ട് ബ​ല​മു​ള്ള ക​യ​റു​ക​ളാ​ല്‍ ബ​ന്ധി​ച്ച്​ സു​ര​ക്ഷി​ത​മാ​ക്ക​ണം.

ക​യ​റു​ക​ള്‍ വാ​ഹ​ന​ത്തി​ന്റെ അ​രി​കു​ക​ളി​ല്‍ ഉ​ര​ഞ്ഞ്​ പൊ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​ക്കി​ടെ വാ​ഹ​നം നി​ര്‍ത്തി പ​രി​ശോ​ധി​ക്ക​ണം. ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ വ​ലി​യ തി​ര​ക്കു​ള്ള സ​മ​യം ഒ​ഴി​വാ​ക്ക​ണം. ടി​പ്പ​ര്‍ ലോ​റി​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​തു​പോ​ലെ ഈ ​വാ​ഹ​ന​ങ്ങ​ള്‍ക്കും സ​മ​യ​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താം. വാ​ഹ​ന​ത്തി​ന്റെ കാ​ബി​ന്‍ ലെ​വ​ലി​ന്​ മു​ക​ളി​ലേ​ക്കും വ​ശ​ങ്ങ​ളി​ലേ​ക്കും ത​ടി ത​ള്ളി​നി​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വാ​ഹ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ്​ ലൈ​റ്റു​ക​ളും റി​ഫ്ല​ക്ടി​വ് സ്റ്റി​ക്ക​റു​ക​ളും സ്ഥാ​പി​ച്ച്​ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്ന്​ ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍മൂ​ലം പ​ഞ്ചാ​യ​ത്ത് റോ​ഡ് ത​ക​രു​ക​യും വൈ​ദ്യു​തി ക​മ്പി​ക​ള്‍ പൊ​ട്ടു​ക​യും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്. ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ചെ​റി​യ റോ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്ക​ണം. ഡ്രൈ​വ​ര്‍ക്ക് സ​ഹാ​യി​യെ ഉ​റ​പ്പാ​ക്ക​ണം.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ര്‍മാ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കേ​ണ്ട​തും ഇ​വ​ർ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്. അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ വാ​ഹ​ന​ത്തി​ന്റെ​യും റോ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ​യും നി​ല​നി​ൽ​പും ഉ​റ​പ്പാ​ക്കാ​മെ​ന്നും ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Transport department with guidance to timber trucks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.