കരുമാല്ലൂർ: നാശനഷ്ടം സംഭവിച്ച കർഷകർക്ക് ദുരന്ത നിവാരണ നിധിയിൽനിന്ന് പണം അനുവദിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. കനത്ത മഴയെ തുടർന്ന് വൻതോതിൽ കൃഷിനാശം സംഭവിച്ച കരുമാല്ലൂരിലെ പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, സ്ഥിരംസമിതി അധ്യക്ഷ ബീന ബാബു, പഞ്ചായത്ത് അംഗം കെ.എം. ലൈജു, കരുമാല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ഒ.കെ. ആനന്ദൻ, സെക്രട്ടറി ബിജു തച്ചോറ, മുൻ സെക്രട്ടറി പി.പി. ജീസൺ, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, ജി.ഡി. ഷിജു, വി.സി. അഭിലാഷ്, പി.എൻ. സരസൻ, കെ.കെ. വേണു, കെ.കെ. ഷിബു എന്നിവർ പങ്കെടുത്തു. EA PVR karshakarke 3 വൻതോതിൽ കൃഷിനാശം സംഭവിച്ച കരുമാല്ലൂരിലെ പാടശേഖരം മന്ത്രി പി. രാജീവ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.