ഇരുചക്ര വാഹന അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

ആലുവ: മൂന്നിടത്തായി ഇരുചക്ര വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. തോട്ടുമുഖം ക്രസന്‍റ്​ സ്കൂളിന് സമീപം സ്കൂട്ടർ മറിഞ്ഞ് കീഴ്മാട് മലയൻകാട് വീട്ടിൽ ലിജിയ അഖിൽ (27), തോട്ടക്കാട്ടുകരയിൽ ബൈക്ക് തെന്നി മറിഞ്ഞ് കടുങ്ങല്ലൂർ സായ് കൃപ വീട്ടിൽ ശിവരാമകൃഷ്ണന്‍റെ മകൻ ശങ്കർ (51) എന്നിവർക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലക്ക് സമീപം ബൈക്കിടിച്ച് കാൽനടക്കാരനായ പുനലൂർ അഷ്ടമംഗലം സ്വദേശി കൃഷ്ണ മന്ദിരം വീട്ടിൽ വിക്രമന് (56) കാലിനും തലയിലും ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.