വയോധിക പമ്പാനദിയില്‍ ചാടി മരിച്ചു

Ptd rni_1 death ഫോട്ടോ: 1) മണിയമ്മ 2 ) മണിയമ്മക്കായി തിരച്ചിൽ നടത്തുന്നു വയോധിക പമ്പാനദിയില്‍ ചാടി മരിച്ചു റാന്നി: ഇടപ്പാവൂര്‍ ചിറപ്പുറം സ്വദേശിയായ വയോധിക പമ്പാനദിയില്‍ ചാടി മരിച്ചു. പ്ലാങ്കമണ്‍ ചിറപ്പുറത്ത് വാടകക്ക്​ താമസിക്കുന്ന കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയാണ്​ (65) മരിച്ചത്​. ചൊവ്വാഴ്ച രാവിലെ എട്ടോടെ പേരൂര്‍ച്ചാല്‍ പാലത്തിനുസമീപമാണ്​ സംഭവം. ഇവര്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് റാന്നിയില്‍നിന്ന്​ എത്തിയ അഗ്​നിരക്ഷാ സേനാംഗങ്ങള്‍ പാലത്തിന്​ താഴെനിന്ന്​ ഒമ്പതരയോടെ മൃതദേഹം കണ്ടെടുത്തു. പത്തനംതിട്ടയിൽനിന്ന് സ്കൂബാ ടീമും എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിന്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.