കൊച്ചി: ജൂൺ ഒന്ന് മുതൽ സംസ്ഥാന വ്യാപകമായി ടെസ്റ്റ് പർച്ചേസുകൾ വ്യാപകമാക്കുന്നതിന് ധനകാര്യ വകുപ്പ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി ഉദ്യോഗസ്ഥ തേർവാഴ്ച അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കോവിഡിനുശേഷം നടു നിവർത്താൻ പെടാപ്പാട് പെടുന്ന വ്യാപാര മേഖലക്ക് താങ്ങാൻ കഴിയാത്ത ഫൈനുകളുമായി ജി.എസ്.ടി ഉദ്യോഗസ്ഥരെ കെട്ടഴിച്ച് വിടുന്നത് മേഖലയിലെ ആത്മഹത്യകൾ വർധിപ്പിക്കാൻ ഇടയാക്കുമെന്നതിനാൽ സർക്കാർ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധന മന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.