ശാലിനി തുഴയെറിയും, ഇന്ത്യക്കുവേണ്ടി

മട്ടാഞ്ചേരി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി തുഴയെറിയാൻ ടീമിൽ ഇടം പിടിച്ച സന്തോഷത്തിലാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ കെ.വി. ശാലിനി. 2018ൽ പൊലീസ് സേനയുടേ വനിതാവിഭാഗത്തിൽ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയിരുന്നു. 2019ൽ നെഹ്റു ട്രോഫി മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ശാലിനി അംഗമായ ടീം നേടി. ഏപ്രിലിൽ പുന്നമടയിൽ നടന്ന നാഷനൽ ഗെയിംസിൽ ശാലിനി അംഗമായ വനിതാ ടീം 1000, 200 മീറ്ററുകളിൽ രണ്ട് വെള്ളി മെഡൽ സ്വന്തമാക്കി. ഈ പ്രകടന മികവാണ് ചേർത്തല സ്വദേശിനിയായ ശാലിനിയെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. ഇതിനുപുറമെ, രണ്ട് പുരുഷ സിവിൽ പൊലീസ് ഓഫിസർമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രം: വള്ളംകളിയിൽ ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത സിവിൽ പൊലീസ് ഓഫിസർ ശാലിനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.