ഹരിപ്പാട്: കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണികൃഷ്ണൻ നായർ ശ്രീകല ദമ്പതികളുടെ മകൻ അരവിന്ദാണ് (15) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ചെറുതന പാലത്തിന് സമീപത്തുനിന്ന് ഫയർഫോഴ്സിലെ സ്കൂബാ ടീമാണ് കണ്ടെടുത്തത്. ഹരിപ്പാട് അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് പത്തോളം സുഹൃത്തുക്കളുമായി ചെറുതന പാലത്തിന് സമീപത്തെ അച്ചൻകോവിലാറിലെ ആളൊഴിഞ്ഞ കടവിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽ പെട്ട് അരവിന്ദ് മുങ്ങി താഴ്ന്നു. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെയും ഹരിപ്പാട് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയുമായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.