പെരുമ്പാവൂർ: കഞ്ചാവുമായി ഒഡിഷ സ്വദേശിയെ പിടികൂടി. രായമംഗലം നെല്ലിമോളം ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തിയ ത്രിതാപ് റാവത്തിനെയാണ് പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് രായമംഗലം ഗ്രാമപഞ്ചായത്തിന് സമീപം നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച എക്സൈസ് സംഘം വെങ്ങോല തോട്ടപ്പാടൻ കവലയിൽനിന്ന് 1.130 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അൻസാദുൾ ഹക്കിനെയും, പുല്ലുവഴി ഭാഗത്തുനിന്ന് 05.100 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി സൗമ്യ രഞ്ചൻ ത്രിപാഠിയെയും പിടികൂടിയിരുന്നു. ഒരാഴ്ചക്കുള്ളിൽ പെരുമ്പാവൂർ റെയ്ഞ്ച് നാല് കേസുകളിലായി 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. പെരുമ്പാവൂർ ഭാഗത്ത് ഇതര സംസ്ഥാനക്കാർക്ക് കഞ്ചാവ് വിൽപന നടത്തുന്നവരിൽ പ്രധാന കണ്ണികളാണ് പിടിയിലായവർ. എക്സൈസ് ഇൻസ്പെക്ടർ മഹേഷ് കുമാർ നേതൃത്വം നൽകിയ പരിശോധനകളിൽ പ്രിവന്‍റിവ് ഓഫിസർ വി.എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ഗിരീശൻ, ഗോപാലകൃഷ്ണൻ, രാഹുൽ, നൗഷാദ്, രാജേഷ് എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. em pbvr 3 prathi thrithap ravath ത്രിതാപ് റാവത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.