‍മോഷണക്കേസ് പ്രതി പിടിയിൽ

‍പെരുമ്പാവൂർ: ‍ഇരുപത്തഞ്ചോളം മോഷണക്കേസുകളിലെ പ്രതി പെരുമ്പാവൂർ പൊലീസ്​ പിടിയിലായി. ഉടുമ്പൻചോല ബഥേൽ തേക്കുംകാട്ടിൽ വീട്ടിൽ ജിജോയാണ് (43) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരിയിൽ കുറുപ്പംപടിയിൽനിന്ന് ഒന്നര പവനും പണവും വടക്കാഞ്ചേരിയിൽനിന്ന് മൂന്ന് പവനും പാലക്കാട് മംഗലം ഡാമിൽനിന്ന് ഒന്നേകാൽ പവനും മോഷ്ടിച്ചത് ഇയാളെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആലുവയിലെ ഒരു ബാറിലെ ജീവനക്കാരനാണ് ഇയാൾ. രാത്രി ആൾതാമസമുള്ള വീട്ടിലാണ് ജിജോ മോഷണം നടത്തുന്നത്. മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ 2020 സെപ്റ്റംബറിൽ ജയിൽ മോചിതനായി. എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്.ഒമാരായ അരുൺ കെ. പവിത്രൻ, ആർ. രഞ്ജിത്, എസ്.ഐ വിപിൻ, എ.എസ്.ഐ അബ്ദുൽ സത്താർ, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈർ, എൻ.പി. അനിൽകുമാർ, ടി.എൻ. മനോജ് കുമാർ, സുധീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. er pbvr 1prethi jijo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.