ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​നു സ​മീ​പം മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്നു

50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

മൂ​വാ​റ്റു​പു​ഴ: പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​നു സ​മീ​പം ത​ള്ളി​യ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ക​ല്ലൂ​ർ​ക്കാ​ട് മൂ​വാ​റ്റു​പു​ഴ- തേ​നി റോ​ഡി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് 50 ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം നീ​ക്കം​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. മാ​ലി​ന്യം ത​ള്ളി​യ സ്ഥാ​പ​നം ത​ന്നെ​യാ​ണ്​ നീ​ക്കി​ത്തു​ട​ങ്ങി​യ​ത്.

ഇ​വി​ടെ ത​ള്ളി​യ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലാ​രി​വ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് ഏ​ഴു​ദി​വ​സ​ത്തി​ന​കം മാ​ലി​ന്യം നീ​ക്കി പ​ഞ്ചാ​യ​ത്തി​ൽ 70,000 രൂ​പ അ​ട​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​സി​സ്‌​റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം നീ​ക്കാ​നും മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര​യു​ടെ​യും യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Garbage removal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.