പറവൂർ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചരണ ജാഥക്ക് പറവൂരിൽ സ്വീകരണം നൽകി. ചില്ലറ കച്ചവടമേഖലയിലെ കോർപ്പറേറ്റ് വൽകരണം അവസാനിപ്പിക്കുക, വഴിയോര കച്ചവട സംരക്ഷണ നിയമം സമഗ്രമായി നടപ്പാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂൺ ഒന്നിന് നടക്കുന്ന രാജ്ഭഭവൻ മാർച്ചിന്‍റെ പ്രചരണാർഥമാണ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ ജാഥ നയിക്കുന്നത്. ജില്ലയിലെ പര്യടനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്‍റ് സി.എ. രാജീവ് അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ ഡോ. കെ.എസ്. പ്രദീപ് കുമാർ, മാനേജർ എം. ബാപ്പൂട്ടി കൂട്ടായി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, പി.എ. ഷെറീഫ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR vazhiyora kachavadam 6 വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് പറവൂരിൽ നൽകിയ സ്വീകരണം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.