ചെങ്ങമനാട്: നെടുമ്പാശ്ശേരി മേഖല മര്‍ക്കന്‍റയില്‍ കോഓപറേറ്റിവ് സൊസൈറ്റി അംഗങ്ങള്‍ക്കായി പലിശരഹിത വായ്പ പദ്ധതി (ആശ്വാസ്) തുടങ്ങി. സൊസൈറ്റി അംഗങ്ങളുടെ മക്കള്‍ക്ക് പഠനോപകരണങ്ങൾ വാങ്ങാൻ 10,000 രൂപയാണ് പലിശരഹിത വായ്പ നല്‍കുക. പ്രളയകാലത്ത് തുടക്കം കുറിച്ച പദ്ധതി തുടരുകയാണ്. സൊസൈറ്റി പ്രസിഡന്‍റ് സി.പി. തരിയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി.എസ്. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. സരിത, ഭരണസമിതി അംഗങ്ങളായ കെ.ബി. സജി, കെ.ജെ. പോള്‍സണ്‍, കെ.ജെ. ഫ്രാന്‍സിസ്, എം.എസ്. ശിവദാസ്, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരന്‍, ബിന്നി തരിയന്‍, വി.ഡി. പ്രഭാകരന്‍, എ.വി. രാജഗോപാല്‍, പി.പി. ശ്രീവത്സന്‍, സുബൈദ നാസര്‍, ഷൈബി ബെന്നി, ജിന്നി പ്രിന്‍സ്, ഗിരിജ രഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 01 ASWAS നെടുമ്പാശ്ശേരി മേഖല മര്‍ക്കന്‍റയില്‍ കോഓപറേറ്റിവ് സൊസൈറ്റി അംഗങ്ങള്‍ക്കായി ആരംഭിച്ച പലിശരഹിത വായ്പ പദ്ധതി സൊസൈറ്റി പ്രസിഡന്‍റ് സി.പി. തരിയന്‍ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.