മുല്ലപ്പെരിയാർ: സുപ്രീംകോടതി അഭിഭാഷകർ അണക്കെട്ടിൽ; തമിഴ്നാട് കേസ് ശക്തമാക്കുന്നു

കുമളി: തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ മുല്ലപ്പെരിയാർ അണക്കെട്ട്​ സന്ദർശിച്ചു. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസ് ശക്തമാക്കുന്നതി​ന്‍റെ ഭാഗമായാണ് അഭിഭാഷക സംഘം എത്തിയതെന്നാണ് വിവരം. തമിഴ്നാടിനുവേണ്ടി സുപ്രീംകോടതിയിൽ കേസ് നടത്തുന്ന അഡ്വ. ജനറൽ കൃഷ്ണമൂർത്തി, മുതിർന്ന അഭിഭാഷകൻ ഉമാപതി, ജൂനിയർ അഭിഭാഷകർ, കാവേരി സെൽ ഡെപ്യൂട്ടി ചെയർമാൻ ശൽവരാജ്, എക്സിക്യൂട്ടിവ് എൻജിനീയർ സാം ഇർവിൻ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അണക്കെട്ട് സന്ദർശിച്ചത്. കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു സന്ദർശനം. ജലനിരപ്പ് 142ൽ എത്തുമ്പോൾ തേക്കടി ബോട്ട് ​ലാൻഡിങ്ങിൽ ജലം കയറുന്ന പ്രദേശം, 152ൽ വെള്ളം കയറുന്ന പ്രദേശങ്ങൾ എന്നിവയെല്ലാം തമിഴ്നാട് ഉദ്യോഗസ്ഥർ അഭിഭാഷകർക്ക് വിശദീകരിച്ചു നൽകി. അണക്കെട്ടിലെ ജലനിരപ്പ് 142ൽനിന്ന്​ 152 അടിയാക്കി ഉയർത്താൻ തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകരുടെ സന്ദർശനം. അടുത്തിടെ സുപ്രീംകോടതി ഇടപെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയുടെ അംഗബലം മൂന്നിൽനിന്ന്​ അഞ്ചാക്കി ഉയർത്തുകയും മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്തിരുന്നു. പ്രധാന അണക്കെട്ട് സന്ദർശിച്ചതിനൊപ്പം ബലപ്പെടുത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുന്ന ബേബി ഡാം, സ്പിൽവേ ഷട്ടറുകൾ, ഗാലറികൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്. ....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.