ലാബിന്​ അംഗീകാരമില്ല: ഭക്ഷ്യസുരക്ഷ കേസ്​ ഹൈകോടതി റദ്ദാക്കി

കൊ​ച്ചി: ​ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ പ്ര​കാ​രം അ​നു​മ​തി​യി​ല്ലാ​ത്ത ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ന്ന കേ​സ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. നെ​ടു​ങ്ക​ണ്ടം സോ​റ ട്രേ​ഡി​ങ്​​ ക​മ്പ​നി​ക്കും മാ​നേ​ജ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ലൈ​സ​ൻ​സി സ​നി​ത ഷ​ഹ​നാ​സ് എ​ന്നി​വ​ർ​ക്കു​മെ​തി​രെ 2014ൽ ​എ​ടു​ത്ത കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ളാ​ണ്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ റ​ദ്ദാ​ക്കി​യ​ത്.

കേ​​സെ​ടു​ക്കാ​ൻ ആ​ധാ​ര​മാ​യ തി​രു​വ​ന​ന്ത​പു​രം ഗ​വ. അ​ന​ലി​സ്റ്റ്​​സ്​ ല​ബോ​റ​ട്ട​റി​ക്ക്​ ടെ​സ്റ്റി​ങ്​ ല​ബോ​റ​ട്ട​റി​ക​ളു​ടെ ദേ​ശീ​യ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ്​ (എ​ൻ.​എ.​ബി.​എ​ൽ) ന​ൽ​കു​ന്ന അം​ഗീ​കാ​രം ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. 2014 ആ​ഗ​സ്റ്റ്​ 16നാ​ണ്​​ ഫു​ഡ്​ ഇ​ൻ​സ്​​പെ​ക്ട​ർ സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച ചെ​റു​പ​യ​ർ പി​ടി​കൂ​ടി​യ​ത്.

ഗ​വ. അ​ന​ലി​സ്റ്റ്​​സ്​ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ അ​നാ​ലി​സി​സ്​ റി​പ്പോ​ർ​ട്ട്​ എ​തി​രാ​കു​ക​യും ചെ​യ്തു. കേ​സ്​ ന​ട​പ​ടി​ക​ൾ റാ​ന്നി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ക്ക​പ്പെ​ട്ട വ​സ്തു പ​യ​റി​ൽ​ ചേ​ർ​ത്തെ​ന്നാ​ണ്​ കേ​സ്. കീ​ട​ങ്ങ​ളു​ള്ള​താ​യും ക​ണ്ടെ​ത്തി. എ​ന്നാ​ൽ, ഗ​വ. അ​നാ​ലി​സി​സ്​ ല​ബോ​റ​ട്ട​റി​ക്ക്​ ഇ​ക്കാ​ല​യ​ള​വി​ൽ എ​ൻ.​എ.​ബി.​എ​ൽ അ​ക്ര​ഡി​റ്റേ​ഷ​നി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന​ഫ​ലം നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം. ഇ​ക്കാ​ല​യ​ള​വി​ൽ ലാ​ബി​ന്​ അം​ഗീ​കാ​ര​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ സ​ർ​ക്കാ​റും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ കേ​സി​ലെ തു​ട​ർ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച്​ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Lab not approved: High Court quashed food safety case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.