വീടുകയറി അക്രമം: രണ്ടുപേർ പിടിയിൽ

പുക്കാട്ടുപടി: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മോളോത്ത് പറമ്പിൽ സിജു (40), അരുൺ കുമാർ (34) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങനാട്ട് രാജീവ് (40) ഭാര്യ അഞ്​ജു രാജീവ് (26) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. ഇരുവരും കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ ബി.ജെ.പി- ആർ.എസ്.എസ്‌ ഗുണ്ടാക്രമണമാണന്നും പ്രതികൾക്കെതിരെ ശക്ത നടപടി സീകരിക്കണമെന്നും സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ് ആവശ്യപ്പെട്ടു. പടം. കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഞ്​ജു രാജീവ് (ea+em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.