ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ സത്യഗ്രഹം

കോതമംഗലം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യു.ഡി.എഫ് കര്‍ഷക കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാൻ, അബു മൊയ്തീൻ, എം.എസ്. എൽദോസ്, എബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. EM KMGM 2 UDF യു.ഡി.എഫ് കര്‍ഷക കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ നടത്തിയ സത്യഗ്രഹം ജില്ല കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.