എന്ന്​ തീരും ഈ യാത്രാദുരിതം

കിഴക്കമ്പലം: ഏറെനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആരംഭിച്ച പെരിങ്ങാല - പുത്തന്‍കുരിശ് റോഡ് നിര്‍മാണം പാതിവഴിയില്‍. കൊല്ലപ്പടി മുതല്‍ കാണിനാട് ക്ഷേത്രം വരെ മാത്രമാണ് പ്രാരംഭഘട്ടത്തിലെ ടാറിങ് നടത്തിയിട്ടുള്ളത്. ഇവിടം മുതല്‍ പെരിങ്ങാല വരെ ഇനി എന്ന് ടാറിങ് നടക്കുമെന്ന് നിശ്ചയമില്ല. നേരത്തേ കുടിവെള്ള പൈപ്പ് ലൈന്‍ ഇടാത്തതിനാലാണ് നിര്‍മാണം വൈകിയത്​. ഇപ്പോഴാകട്ടെ ജലവിഭവ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ട തുക കൈമാറാത്തതാണ് കാരണം. കുന്നത്തുനാട് പഞ്ചായത്ത് അതിര്‍ത്തിയിലെ ഭാഗത്താണ്​ റോഡ് നിര്‍മാണം ആരംഭിക്കാത്തത്. പൈപ്പ് ഇടാന്‍ റോഡ് കുത്തിപ്പൊളിച്ചതോടെ മഴയത്ത് റോഡില്‍ ചളിനിറയുകയും വെള്ളം കെട്ടുകയും ചെയ്യുകയാണ്. ഇടക്കിടെ ഓട്ടോ തൊഴിലാളികൾ മണ്ണ് ഉപയോഗിച്ച് കുഴി അടക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്നതോടെ വീണ്ടും കുഴി രൂപപ്പെടും. വെയിലാണെങ്കില്‍ രൂക്ഷമായ പൊടിശല്യവുമാണ്​. ഇതുമൂലം ഇരുചക്രവാഹനയാത്രപോലും ദുഷ്കരമാണ്. ടിപ്പറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പെരിങ്ങാല ഭാഗത്തുനിന്ന് വടവുകോട്, പുത്തന്‍കുരിശ്, കോലഞ്ചേരി ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. കോലഞ്ചേരി, വടവുകോട് ഭാഗത്തേക്ക് നിരവധി സ്കൂള്‍ കുട്ടികള്‍ ഉൾപ്പെടെ പോകുന്ന പാതയാണ്​. എത്രയും പെട്ടെന്ന് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം. പെരിങ്ങാല- കാണിനാട് റോഡ് (em palli 1road)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.