രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോതമംഗലം: . നെല്ലിക്കുഴിയിൽ എക്സൈസ് നടത്തിയ റെയ്‌ഡിലാണ് കുന്നത്തുനാട് ചേരാനല്ലൂർ പെരിയ പറമ്പിൽ വീട്ടിൽ കണ്ണൻ എന്ന രഞ്ജിത് (34)പിടിയിലായത്. രഞ്ജിത് കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിറ്റിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും മറ്റുമാണ് ചേരാനല്ലൂർ പ്രദേശത്ത്​ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സി.ഐ എ. ജോസ് പ്രതാപ്​, പി.ഒ കെ.എ. നിയാസ്,ഗ്രേഡ് പി.ഒ സിദ്ദീഖ്​, സി.ഇ.ഒ മാരായ സുനിൽ, ജിമ്മി, എൽദോ, ബേസിൽ, ഉമ്മർ, ഡ്രൈവർ ബിജു പോൾ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. EM KMGM 9 Ganja രഞ്ജിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.