സംസ്ഥാനതല അധ്യാപക പരിശീലനം

കൊച്ചി: സംസ്ഥാനത്തെ യു.പിതല ബധിര വിദ്യാലയങ്ങളിലെ ഇംഗ്ലീഷ്, മലയാളം അധ്യാപകരുടെ പരിശീലനം എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടന്നു. ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ തയാറാക്കിയ ഡ്രീം ടെക്സ്റ്റ്‌ ബുക്ക്‌ എസ്.സി.ഇ.ആർ.ടി റിട്ട. റിസർച് ഓഫിസർ ഡോ. പി.കെ. തിലക് പ്രകാശനം ചെയ്തു. എറണാകുളം ഡയറ്റ് കോഓഡിനേറ്റർ എം.എസ്. മായ, റെജിൻ ജോർജ്, റിസോഴ്സ്​​പേഴ്സൻമാരായ മുഹമ്മദ്‌ സിദ്ദീഖ്, നുസൈബ, അമ്പിളി, അജിത കുമാരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ചിത്രം: ER Training സംസ്ഥാനതല അധ്യാപക പരിശീലനത്തിൽ തയാറാക്കിയ ടെക്സ്റ്റ്‌ ബുക്ക്‌ ഡോ. പി.കെ. തിലക് പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.