പ്രകോപനം ഉണ്ടായാലും പൊലീസ് സമചിത്തത കൈവിടരുത് -മനുഷ്യാവകാശ കമീഷൻ

കൊച്ചി: പ്രകോപനം ഉണ്ടാവുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തത കൈവിടാതെ സംയമനത്തോടെ വേണം പൊലീസ് പെരുമാറേണ്ടതെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നത് പൊലീസി‍ൻെറ കൃത്യനിർവഹണത്തി‍ൻെറ ഭാഗമായിട്ടുള്ള കാര്യമാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. നെട്ടൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീടി‍ൻെറ ഉടമസ്ഥനുമായുള്ള തർക്കത്തെ തുടർന്നാണ് പരാതിക്കാരി ഭർത്താവിനൊപ്പം പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭർത്താവ് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ ഇരുകക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചു. വർത്തമാനത്തിനിടയിലാണ് രൂക്ഷമായ ഭാഷയിൽ ആക്രോശിച്ച ഇൻസ്പെക്ടർ തന്നെ സ്റ്റേഷനിൽനിന്നും ഇറക്കിവിട്ടതായി കമീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണറിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. പരാതിയിൽ പനങ്ങാട് ഇൻസ്പെക്ടർക്ക് താക്കീത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി സിവിൽ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്ക് കോടതി മുഖാന്തരം പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻസ്പെക്ടർക്ക് താക്കീത് നൽകിയ സാഹചര്യത്തിൽ കൂടുതൽ നടപടികൾ നിർദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.