മഴക്കാല മുന്നൊരുക്കം; മോക് ഡ്രില്‍ സംഘടിപ്പിച്ചു

കോതമംഗലം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള കുട്ടമ്പുഴ വില്ലേജില്‍ സത്രപ്പടി ലക്ഷം വീട് കോളനിയിലാണ് മോക് ഡ്രില്‍ നടത്തിയത്. അഗ്‌നിരക്ഷാസേന, പൊലീസ്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം, തദ്ദശ സ്വയംഭരണം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. ആര്‍.ഡി.ഒ പി.എം. അനി, താലൂക്ക് തഹസില്‍ദാര്‍മാരായ റേച്ചല്‍ കെ. വര്‍ഗീസ്, കെ.എം. നാസര്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി. ഇന്‍റര്‍ ഏജന്‍സി ഗ്രൂപ് ജില്ല, താലൂക്ക് ഭാരവാഹികളുംസന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും മോക് ഡ്രില്ലില്‍ പങ്കാളികളായി. മോക് ഡ്രില്ലിന് ശേഷം എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അധ്യക്ഷതയില്‍ സത്രപ്പടി എല്‍.പി സ്‌കൂളില്‍ അവലോകന യോഗവും ചേര്‍ന്നു. താലൂക്കിലെ നിലവിലെ സ്ഥിതിയും മഴക്ക്​ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. EM KMGM 8 Mok മോക്ഡ്രില്ലി‍ൻെറ ഭാഗമായി നടത്തിയ രക്ഷാപ്രവർത്തനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.