കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

പന്തളം: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതര പരിക്കേറ്റ്​ ചികിത്സയിലിരുന്നയാൾ മരിച്ചു. കുരമ്പാല പവിത്രം സ്റ്റോർ ഉടമ പന്തളം, കുരമ്പാല സൗത്ത് കൃഷ്ണ ഭവനം കെ.സി. സജികുമാറാണ്​ (49) മരിച്ചത്. ഏപ്രിൽ 24ന് രാവിലെ 9.45ന് കുരമ്പാല ജങ്​ഷന് സമീപത്തുനിന്ന്​ മത്സ്യം വാങ്ങിയ ശേഷം സ്കൂട്ടറിൽ കയറാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറിലും ഇടിച്ചു. വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ട് 5.15ഓടെയായിരുന്നു മരണം. ഭാര്യ: മായാദേവി. മക്കൾ: വൈഷ്ണവ്, പാർവതി എസ്. നായർ. സംസ്കാരം പിന്നീട്. ഫോട്ടോ: കെ.സി. സജികുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.