പുത്തൻകുരിശ്: പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്ന അക്ഷയ പദ്ധതിക്ക് പുറ്റുമാനൂർ സർക്കാർ സ്കൂളിൽ തുടക്കമായി. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെ എല്ലാ പ്രവൃത്തി ദിനങ്ങളിലും പ്രഭാതഭക്ഷണം, കരിമുകൾ ജെ.സി.ഐ സഹകരണത്തോടെ ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ ഫ്രൂട്ട് കെയ്സ്, മാതൃസംഘം നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും അമ്മക്കറി, പി.ടി.എയുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയും സസ്യേതര ഭക്ഷണം എന്നിവയാണ് ഒരു വർഷം നീളുന്ന അക്ഷയ പദ്ധതിയുടെ ഭാഗമായി വരുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ വികസന സമിതി ചെയർമാനുമായ ഷാജി ജോർജ് നിർവഹിച്ചു. പ്രഥമാധ്യാപിക പി. അമ്പിളി അധ്യക്ഷത വഹിച്ചു. ഫോട്ടോ അടിക്കുറിപ്പ്: അക്ഷയ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് അംഗം ഷാജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.