മാധ്യമ പ്രവർത്തകനുനേരെ ഭീഷണി: മുഖ്യമന്ത്രിക്കും പൊലീസിലും പരാതി

കരുമാല്ലൂർ: കുടുംബശ്രീ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്ത നൽകിയ മാധ്യമപ്രവർത്തകന് നേരെ ഭീഷണിയും അസഭ്യവും പറഞ്ഞതായി പരാതി. സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് 17ാം വാർഡ് അംഗവുമാണ് ഫോണിലൂടെ അസഭ്യവും ഭീഷണിയും മുഴക്കിയത്. കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി‍ൻെറ കീഴിലെ എ.ഡി.എസിൽ 7.32 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നുള്ള പ്രതിഷേധ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്ത വന്നതിനെ തുടർന്നാണ് ലോക്കൽ കമ്മിറ്റി അംഗം ശനിയാഴ്ച രാവിലെ വിളിച്ച് ഭീഷണിയും അസഭ്യവും പറഞ്ഞതായി പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.