ഗുണ്ടപ്പിരിവ് നടത്തിയ കുറ്റവാളി​ പിടിയിൽ

നെടുമ്പാശ്ശേരി: ജാമ്യവ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളി പിടിയിൽ. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമനാണ്​ (29) ചെങ്ങമനാട് പൊലീസ്​ പിടിയിലായത്. ബുധനാഴ്ച വൈകീട്ട് വിനു വിക്രമ‍‍ൻെറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അടുവാശ്ശേരി മുതലാളി പീഠിക ഭാഗത്ത് കെട്ടിട സാമഗ്രികൾ വിൽപന നടത്തുന്ന പാർക്കിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപന ഉടമ സുമേഷിനോട് പണം ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുക്കാതിരിക്കുകയോ, പൊലീസിൽ അറിയിക്കുകയോ ചെയ്താൽ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. 2019ൽ അത്താണിയിൽവെച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. വിചാരണ തീരുന്നതുവരെ ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റു കേസുകളിൽ പ്രതിയാകരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മുനമ്പത്തുള്ള ഒരു ഹോട്ടലിൽനിന്നുമാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍ൻെറ നേതൃത്വത്തിൽ എസ്.ഐ പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ ആന്‍റണി ജെയ്സൻ, സി.പി.ഒമാരായ ലിൻസൺ പൗലോസ്, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.