റോബോട്ടുക​ൾക്ക്​ ബുദ്ധി പറഞ്ഞുകൊടുക്കും ​ അയ്യാൻ

പള്ളിക്കര: ചെ​റു​പ്രാ​യ​ത്തിൽത​ന്നെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലിജ​ൻ​സി‍ൻെറ അ​ന​ന്ത​മാ​യ ലോക​ത്തേക്കിറ​ങ്ങി റോബോട്ടുക​ളെ നിർ​മിച്ച് ശ്രദ്ധനേടുക​യാ​ണ്​ എ​റ​ണാ​കു​ളം പള്ളിക്കര സ്വ​ദേശി അ​യ്യാ​ൻ ന​ഷീം. അമേരിക്കയിൽ നടന്ന ലോക​ത്തിലെ ഏറ്റവും വലിയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പുകളിലൊന്നായ 'വെക്സ് ഐ.ക്യു 2022'ൽ ആർട്ടിഫിഷ്യ​ൽ ഇ​ൻ​റ​ലിജ​ൻ​സിൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാനം ചെയ്ത്​ ബിൽഡ് അവാർഡ് നേടി ഈ പതിമൂന്നുകാരൻ. വളരെ ചെറിയ പ്രായത്തിൽ ലീ​ഗോ ബ്ലോക്സ് ഉപയോഗിച്ച് കുഞ്ഞുറോബോട്ടുകളെ ഉണ്ടാക്കിയെടുത്ത അയ്യാനോടൊപ്പം റോബോട്ടുകളോടുള്ള ഇഷ്ടവും വളർന്നു. പിന്നീട് കളിപ്പാട്ടം റോബോട്ടുക​ളോടാ​യി പ്രി​യം. ഈ​ ഇ​ഷ്ടം മ​നസ്സി​ലാ​ക്കി 'സ്റ്റെമ സെ​ൻ​റ​ർ​സ്' എ​ന്ന സ്ഥാപനത്തിൽ റോബോട്ടുക​ളെക്കു​റിച്ച് പ​ഠിക്കാൻ മാതാപിതാക്കൾ അവസരമുണ്ടാക്കി. പിന്നീട് ആല എന്ന കോച്ചിനൊപ്പം റോബോട്ട് മ​ത്സ​ര​ത്തി​നാ​യൊ​രു​ങ്ങി. തു​ട​ർ​ന്ന് നിര​വ​ധി മ​ത്സ​ര​ങ്ങളി​ൽ പങ്കെ​ടു​ത്തിട്ടു​ണ്ട് ഈ കൊച്ചുമിടുക്കൻ. ചാ​മ്പ്യൻ​സ് എ​ന്ന യു.​എ.​ഇ ടീ​മി‍ൻെറ ക്യാപ്റ്റ​ൻ കൂടി​യാ​ണ് അ​യ്യാ​ൻ. ചാ​മ്പ്യ​ൻ​ഷിപ്പി​ൽ 50 രാജ്യങ്ങളിൽനിന്നുള്ള 20,000ത്തിലധി​കം ടീമുകൾ പങ്കെടുത്തിരു​ന്നു. അ​മേ​രിക്കയിലെ ഡാ​ള​സിലെ കേബെയ്ലിഹച്ചിൻ സൺസെന്‍ററിലാ​ണ് ന​ട​ന്ന​ത്. ഗൂഗിൾ, നാ​സ, ടെസ്​​ല, ടൊയോട്ട തു​ട​ങ്ങിയ ക​മ്പനിക​ളു​ടെ സ്പോൺസർഷിപ്പിൽ ന​ട​ക്കുന്ന പ​രി​പാ​ടി ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങളെയാണ് നിർമിച്ചെടു​ക്കുന്നത്. അയ്യാ‍ൻെറ നേതൃത്വത്തിൽ സ്​​കൂളിൽ റോബോട്ട് ക്ല​ബും രൂ​പ​വ​ത്​​ക​രിച്ചി​ട്ടുണ്ട്. ഇലക്​ട്രോണിക് എ​ൻ​ജി​നീ​യ​റി​ങ് ബിരു​ദധാരികളായ മാതാപിതാ​ക്കളുടെ പിന്തു​ണ​യും പ്രചോദ​ന​വു​മാ​ണ് അയ്യാ‍ൻെറ ഈവലിയ വിജയത്തിന് പിന്നിൽ. ഷ്നൈ​ഡ​ർ മിഡിൽ ഈ​സ്റ്റ് സെയിൽസ് ഡയറക്ടർ ന​ഷീം അ​ലിയു​ടെ​യും അ​ജീ​സ ന​ഷീ​മി‍ൻെറ​യും മ​ക​നാ​ണ്. സ​ഹോദര​ൻ ആമിലിനൊപ്പം ഡി.​ഐ.​പിയിലെ ഇ​വാ​ൻ​സ് റെ​സിഡ​ൻ​സിലാ​ണ് താ​മസം. പടം. റോബോട്ടുമായി അയ്യാൻ നഷീം (er palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.