വൈപ്പിൻ: നവീനവും വിപുലവുമായ സജ്ജീകരണത്തോടെ നിർമാണം പൂർത്തിയാക്കിയ നായരമ്പലം ആയുർവേദ ആശുപത്രിയുടെ ഐ.പി മന്ദിരോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സർക്കാറിന്റെ ഒന്നാം വാർഷിക ഭാഗമായാണ് കിടത്തിച്ചികിത്സ മന്ദിരം പ്രവർത്തനം ആരംഭിക്കുന്നത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ദിവസേന മുന്നൂറോളം പേർ ചികിത്സക്കെത്തുന്ന ആതുരാലയത്തിൻെറ വികസനം മണ്ഡലത്തിലെ മുൻഗണന പദ്ധതികളിൽ ഒന്നാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫിഷറീസ് വകുപ്പിൻെറ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിച്ചത്. 577 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ രണ്ടുനില കെട്ടിടത്തിലാണ് ഐ.പി ബ്ലോക്ക് സാക്ഷാത്കരിച്ചത്. Hospital നായരമ്പലം ആയുർവേദ ആശുപത്രിയുടെ പുതിയ ഐ.പി ബ്ലോക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.