വേതന വർധന: സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും കൂലി വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും

പറവൂർ: വേതന വർധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് തൊഴിലാളി കോഓഡിനേഷൻ പറവൂർ-വൈപ്പിൻ മേഖല കമ്മിറ്റി നേതൃത്വത്തിൽ 20ന് സൂചന പണിമുടക്ക്​ നടത്തും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആറ് വർഷത്തിലേറെയായി കൂലി വർധിപ്പിച്ചിട്ടില്ല. കോവിഡിനുശേഷം ബസ് സർവിസ് പുനരാരംഭിച്ചിട്ടും വരുമാനം കുറവായതിനാലാണ് ഇതുവരെ ആവശ്യം ഉന്നയിക്കാതിരുന്നത്. ഇപ്പോൾ ബസ് ചാർജ് വർധിപ്പിച്ചതോടെ ഉടമകൾക്ക് ന്യായമായ വരുമാനം ലഭിക്കുന്നുണ്ട്. അതിനാൽ തൊഴിലാളികൾക്ക് നിലവിൽ നൽകുന്ന കൂലിയുടെ 50 ശതമാനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന്​ ചെയർമാൻ എം.ജെ. രാജു, കൺവീനർ കെ.എ. അജയകുമാർ, ട്രഷറർ കെ.ഡി. സിനോജ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.