പെരുമ്പടപ്പ് റോഡ് വികസനത്തിന് തുക അനുവദിച്ചു

പള്ളുരുത്തി: പെരുമ്പടപ്പ്-കുമ്പളങ്ങി റോഡ് വികസനത്തിന് 8,42,79,590 രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു. റോഡ് പ്രവൃത്തിക്ക്​ 1,31,57,000 രൂപയും സ്ഥലമെടുപ്പിന്​ 1,66,63,000 രൂപയും അനുവദിച്ചു. പുതുക്കിയ നിരക്കനുസരിച്ച് സ്ഥലമെടുപ്പിന് തുക തികയാതെ വരുകയും അധികമായി 5,44,59,590 രൂപ വേണ്ടിവരുന്ന സാഹചര്യത്തിലാണ് വർക്കിന് 8,42,79,590 രൂപയുടെ അനുമതി നൽകി ഉത്തരവായത്. പള്ളുരുത്തി സംസ്ഥാന പാതയോട്​ ചേർന്ന് ഏറ്റവും തിരക്കേറിയ റോഡാണിത്. 2020ൽ 33,866,790 രൂപ സർവേ നടപടികൾക്ക്​ വിനിയോഗിക്കാൻ കലക്ടർ അനുമതി നൽകിയിരുന്നു. 45 വർഷം മുമ്പ്​ നടന്ന റോഡുവികസനത്തിൽനിന്ന്​ ഒരിഞ്ചുപോലും മുന്നോട്ടു പോകാതെ കടുത്ത ഗതാഗതക്കുരുക്ക് അനുഭവിക്കുകയാണ് പ്രദേശം. റോഡുവികസനത്തിന്​ കുമ്പളങ്ങിവഴി മുതൽ പൈ റോഡ് വരെയാണ് ഒന്നാം ഘട്ടത്തിൽ നിർമാണം നടക്കുക. കഴിഞ്ഞ ജനുവരിയിൽ റോഡുവികസനത്തിന്​ 25.20 ആർ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.