പാഴ്​വസ്തുക്കൾ കത്തിച്ചു; പുകയിൽ പുകഞ്ഞ്​ പരിസരവാസികൾ

കളമശ്ശേരി: സ്കൂളിനും മസ്ജിദിനും സമീപം ഫൈബറും പ്ലാസ്റ്റിക്കും ഉൾപ്പെട്ട പാഴ്​വസ്തുക്കൾ തള്ളി കത്തിച്ചത് സമീപവാസികളെ ദുരിതത്തിലാക്കി. എച്ച്.എം.ടി സീപോർട്ട് റോഡിന് സമീപം ഹിദായത്ത് നഗറിൽ പള്ളി ലാങ്കര എൽ.പി സ്കൂളിനും മസ്ജിദിനും സമീപം കാട്ടിൽ തള്ളിയ മാലിന്യത്തിൽനിന്ന്​ ഉയർന്ന തീയും പുകയുമാണ് ജനങ്ങളെ വിഷമത്തിലാക്കിയത്. വാഹനങ്ങളിൽ ഉപയോഗിച്ച ഫൈബർ, പ്ലാസ്റ്റിക് പാഴ്​വസ്തുക്കളാണ് കത്തിച്ചത്. പുലർച്ച മുതലാണ് തീയും പുകയും ഉയരാൻ തുടങ്ങിയത്. ഇതിൽനിന്ന്​ ഉയർന്ന ദുർഗന്ധം ഉറക്കത്തിലായിരുന്നവരെ വരെ അസ്വസ്ഥമാക്കി. വിഷപ്പുക സഹിക്കാൻ കഴിയാതെ വന്നതോടെ പ്രദേശത്തെ പൊതുപ്രവർത്തകൻ മനാഫ് പുതുവായിയുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് തീ അണക്കുകയായിരുന്നു. സാമൂഹികവിരുദ്ധർ രാത്രിയിൽ തള്ളി കത്തിച്ചതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. EC KALA 4 WASTE കളമശ്ശേരി സീപോർട്ട് റോഡിന് സമീപം കാട്ടിൽതള്ളിയ മാലിന്യം കത്തിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.