നഗരസഭ ഭൂമി കൈയേറിയ സംഭവത്തിൽ നടപടി വേണം -താലൂക്ക് സഭ

മട്ടാഞ്ചേരി: കരുവേലിപ്പടി-തക്യാവ് റോഡിൽ കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി നിർമാണപ്രവർത്തനം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഒരു കാരണവശാലും സ്ഥലം നഷ്ടപ്പെടാൻ ഇടയാക്കരുതെന്നും കൊച്ചി താലൂക്ക് സഭയിൽ ആവശ്യമുയർന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുക, വൈപ്പിൻ-ഞാറക്കൽ പ്രദേശത്ത് സപ്ലൈകോ റീട്ടെയിൽ ഷോപ്പ് സ്ഥാപിക്കുക, ഗോശ്രീ പാലത്തിലെ ഗതാഗതം സുഗമമാക്കുക, വൈപ്പിൻ ഫോർട്ട്​കൊച്ചി ജങ്കാർ സർവിസ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും താലൂക്ക് സഭയിൽ ഉന്നയിക്കപ്പെട്ടു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്​ അധ്യക്ഷത വഹിച്ചു. മാലിപ്പുറം ഭാസ്കരൻ, കെ.എം. റിയാദ്, എം.എച്ച്​. അസീസ്, കെ.കെ. വേലായുധൻ, പി.എ. ഖാലിദ്, എൻ.പി. ബിബിൻ, ബെന്നി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.