പരിസ്ഥിതി സെമിനാർ

പറവൂർ: താലൂക്ക് റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ അപെക്സ് ബോഡിയായ പാട്രാക്കിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്സൺ വിഷയാവതരണം നടത്തി. പാട്രാക് പ്രസിഡന്‍റ് എസ്. രാജൻ അധ്യക്ഷത വഹിച്ചു. കാരുണ്യ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കാരുണ്യ ഡയറക്ടർ മനോജ് കാട്ടിപറമ്പിൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജിതേഷ് സിങ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഹാർട്ട്സ് സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം സ്കൂൾ ചെയർമാൻ നാൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. പുഷ്പലത അധ്യക്ഷത വഹിച്ചു. ഫോട്ടോ EA PVR paristidi seminar 1 പാട്രാക് നേതൃത്വത്തിൽ പറവൂരിൽ നടത്തിയ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.