ബഫർ സോൺ കർഷക പ്രതിഷേധം

കോതമംഗലം: പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിനെതിരെ യു.ഡി.എഫ് കർഷക സംഘടനകളുടെ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. പി.സി. ജോർജ്, പി.കെ. മൊയ്തു, പി.എം. സക്കരിയ, സി.ജെ. എൽദോസ്, പ്രഫ. എ.പി. എൽദോസ്, ബിജു വെട്ടിക്കുഴ, ജോണി പുളിത്തടം, സജി തെക്കേക്കര, കെ.എ. കാസിം, ഷൈമോൾ ബേബി, സാബു ജോസ്, ജോഷി പൊട്ടക്കൽ, ജോർജ് അമ്പാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.