കൊച്ചി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കേരള പൊതുജനാരോഗ്യ ബിൽ 2021- ആയുർവേദത്തിന്റെ ആശങ്കകൾ' എന്ന് വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കരട് ബില്ലിൽ ആയുർവേദ ചികിത്സ ശാസ്ത്രത്തെ പൂർണമായും ഒഴിവാക്കി, അലോപ്പതി കേന്ദ്രീകൃതമായ നിയമങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.സി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മെഡിക്കൽ കൗൺസിൽ മെംബറുമായ ഡോ. സാദത്ത് ദിനകർ മോഡറേറ്റർ ആയിരുന്നു. ഡോ. വി.ജി. ഉദയകുമാർ (മുൻ സി.സി.ഐ.എം അംഗം), ഡോ. എ.പി. ശ്രീകുമാർ (മുൻ ഡി.എം.ഒ), ഡോ. സി. രത്നാകരൻ (ആരോഗ്യ സർവകലാശാല മുൻ പി.വി.സി), ഡോ. പി.വി. അരുൺ (ആരോഗ്യ സർവകലാശാല സെനറ്റ് മെംബർ) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന, ഡോ. വി.ജി. ഉദയകുമാർ എന്നിവർ ചർച്ച ഉപസംഹരിച്ചു. ജില്ല സെക്രട്ടറി ഡോ. ടിൻസി ടോം സ്വാഗതവും ട്രഷറർ ഡോ.ശിവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.