മരിച്ചയാളെ തിരിച്ചറിഞ്ഞു; മൂന്ന് പേർ കസ്റ്റഡിയിൽ

അടൂർ: ഏനാദിമംഗലം കിൻഫ്ര പാർക്കിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചത്​ ബിഹാർ ചമ്പാരൻ സ്വദേശി ഉമേഷാണെന്ന്​ (27) തിരിച്ചറിഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ തമിഴ്നാട്ടിലെ സേലം വില്ലുപുരത്തുനിന്ന്​ ബുധനാഴ്ച പുലർച്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഏനാത്തേക്ക് കൊണ്ടുവരുന്നു. കിൻഫ്രയിലെ മഞ്ഞൾപൊടി ഫാക്ടറി തൊഴിലാളികളാണ് ഇവർ. സുഹൃത്തുക്കളെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് അടൂർ ഡിവൈ.എസ്.പി ബിനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.