കൊച്ചി: ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.എ) ജില്ല കൺവെൻഷൻ കലൂർ റിന്യൂവൽ സെന്ററിൽ ഞായറാഴ്ച രാവിലെ 10ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. സൽമഭായി അധ്യക്ഷത വഹിക്കും. പതിനായിരക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന മേഖലയെ ദ്രോഹിക്കുന്ന നിലപാടാണ് ഭരണാധികാരികളിൽനിന്നുമുണ്ടാകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുവെന്ന് ആരോപിച്ച് പൊലീസ് നടത്തുന്ന പരിശോധനകൾ സ്ഥാപനങ്ങളുടെ നിലനിൽപിനെ പോലും ബാധിച്ചിരിക്കുകയാണ്. തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. ഐ.ഡി.പി.ഡബ്ല്യു.എ സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട്, പ്രസിഡന്‍റ് കെ.ജെ. സൽമാഭായി, ജില്ല സ്വാഗതസംഘം രക്ഷാധികാരി ഡോ. ഡീക്കൻ ടോണി മേതല, ചെയർമാൻ ബെന്നി ബഹനാൻ, കൺവീനർ നിമ്മി നിർമല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.