'ബിഷപ് ഫ്രാങ്കോക്കെതിരെ ലൈംഗിക പീഡന പരാതി: ജഡ്ജിയെ മാറ്റിയതിൽ ദുരൂഹത'

കൊച്ചി: ബിഷപ് ഫ്രാങ്കോക്കെതിരായ ലൈംഗിക പീഡനക്കേസിൽ വിചാരണ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കേ ജഡ്ജിയെ സ്ഥലം മാറ്റിയ സർക്കാർ നടപടി, കേസ് അട്ടിമറിക്കാനാണെന്ന്​ ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ ആരോപിച്ചു. പകരം ജഡ്ജിയെ നിയമിക്കപോലും ചെയ്യാത്തത് കൂടുതൽ ദുരൂഹമാണ്​. സ്ഥലം മാറ്റപ്പെട്ട ജഡ്ജി ജി. ഗോപകുമാറിനെ തിരികെ നിയമിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി ജോയൻറ്​ ക്രിസ്ത്യൻ കൗൺസിലും സേവ് ഔർ സിസ്​റ്റേഴ്സ് ആക്​ഷൻ കൗൺസിലും വീണ്ടും രംഗത്ത് വരുമെന്നും പ്രസിഡൻറ് ഫെലിക്സ് ജെ.പുല്ലൂടൻ അറിയിച്ചു. കന്യാസ്ത്രീകളു​ടെ സമര​െത്ത തുടർന്ന്​ ഫ്രാങ്കോയെ അറസ്​​റ്റ്​ ചെയ്യാൻ നിർബന്ധിതരായ സംസ്ഥാന സർക്കാർ ഇപ്പോൾ കുറ്റവാളിയെ സംരക്ഷിക്കാൻ വഴിവിട്ട മാർഗങ്ങൾ തേടുകയാണെന്ന് സംശയമുണ്ട്. അനന്തര നടപടികളെ കുറിച്ച് ആലോചിക്കാൻ ജോയൻറ് ക്രിസ്ത്യൻ കൗൺസിലിൻെറയും സേവ് അവർ സിസ്​റ്റേഴ്സ് ആക്​ഷൻ കൗൺസിലിൻെറയും യോഗം ഉടൻ വിളിച്ചു കൂട്ടുമെന്ന് പുല്ലൂടൻ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.