ശക്തമായ മഴ, വീടി​െൻറ മേൽക്കൂര ഭാഗികമായി വീണു

ശക്തമായ മഴ, വീടി​ൻെറ മേൽക്കൂര ഭാഗികമായി വീണു മട്ടാഞ്ചേരി: ശക്തമായ മഴയെ തുടർന്ന് ഓടിട്ട വീടി​ൻെറ മേൽക്കൂരയുടെ ഒരു ഭാഗം വീണു. ലോബോ ജങ്​ഷന് സമീപം വലിയ മാളോത്ത് പറമ്പിൽ ഐശീവി താമസിക്കുന്ന വീടി​ൻെറ ഭാഗമാണ് വീണത്. ഓടുകൾ താഴേക്ക് വീണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൊച്ചിൻ ആസാദിനെ അനുസ്മരിച്ച് സംഘടനകൾ മട്ടാഞ്ചേരി: അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ കൊച്ചിൻ ആസാദി​ൻെറ രണ്ടാം ചരമ വാർഷികം സംഗീത സ്മൃതിയോടെ ആചരിച്ച് സംഘടനകൾ. ഫോർട്ടുകൊച്ചി മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ ആസാദ് അനുസ്മരണം നടത്തി. പിന്നണി ഗായകൻ അഫ്സൽ ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, നടൻ ശരത്, പിന്നണി ഗായകരായ മുഹമ്മദ് അസ്​ലം ബംഗളൂരു, സിത്താര, ജ്യോതിലാൽ, മൃദുല വാര്യർ, സരിത റഹ്മാൻ, സൗരവ് കിഷോർ എന്നിവർ ഓൺ ലൈനിലൂടെ ആസാദ് അനുസ്മരണം നടത്തി. ഓർക്കസ്ട്ര സെക്രട്ടറി കെ.എ. ഹുസൈൻ സ്വാഗതവും എം.കെ. അബ്​ദുൽ അസീസ് നന്ദിയും പറഞ്ഞു. കൊച്ചി സി​േങഴ്സ് വെൽഫെയർ അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ കൊച്ചിൻ ആസാദ് സ്മൃതി സംഘടിപ്പിച്ചു. പ്രസിഡൻറ്​ നവാസ് മണലോടി അധ്യക്ഷത വഹിച്ചു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്​ സലീം ഷുക്കൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് റഫീഖ്​ സീലാട്ട് അനുസ്മരണം നടത്തി. മ്യൂസിക് ലവേഴ്സ് ഓഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ആസാദ് സ്മൃതി സന്ധ്യ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.