കളമശ്ശേരി: കല്ലും മണ്ണും ഇടിഞ്ഞുവീണ് ലോറി ഡ്രൈവർ മരിക്കാനിടയായ മൺതിട്ടയിൽ ഭീമൻ വിള്ളൽ. കളമശ്ശേരിയിൽ ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി തങ്കരാജൻ മരിക്കാനിടയായ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായ തിട്ടയിൽ മറ്റൊരു വിള്ളൽ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലം സന്ദർശിച്ച കലക്ടർ ജാഫർ മാലിക് പ്രദേശത്ത് സുരക്ഷാവേലി കെട്ടണമെന്ന് എൻ.എച്ച് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ശുചീകരണം നടത്തുമ്പോൾ ആണ് തിട്ടയിൽവിള്ളൽ കണ്ടെത്തിയത്. അപ്പോളൊ കമ്പനിക്ക് എതിർവശം സംഭവസ്ഥലത്ത് 120 മീറ്ററോളം നീളത്തിൽ കമ്പിവേലി കെട്ടാനാണ് നിർദേശം. ഇതനുസരിച്ച് രാവിലെ മുതൽ പ്രദേശം ശുചീകരിക്കുകയും, തിട്ടയിൽ നിന്ന മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു. ഇതോടെയാണ് തിട്ടയിൽ ഭീമൻ വിള്ളൽ കണ്ടെത്തിയത്. സംഭവ സ്ഥലം ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും സന്ദർശിച്ചിരുന്നു. EC KALA 5 COLECTOR കളമശ്ശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായ മൺതിട്ടയിലെ മറ്റൊരു വിള്ളൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.