നികുതി അടച്ചില്ല, കാരവൻ പിടികൂടി

കാക്കനാട്: നികുതി അടക്കാതെ സിനിമ ഷൂട്ടിങ്​ ലൊക്കേഷനുകൾതോറും കറങ്ങിനടക്കുന്ന കാരവനുകളെ പൂട്ടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. അനധികൃതമായി കൊച്ചിയിലെ വിവിധ ലൊക്കേഷനുകളിൽ ഉപയോഗിക്കുന്ന കാരവനുകൾക്കെതിരെയാണ് നടപടി എടുക്കുന്നത്. നികുതി അടക്കുന്നതുവരെ വാഹനം പിടിച്ചു​െവക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഇരുമ്പനത്തുനിന്ന് പിടിച്ച മഹാരാഷ്​ട്ര രജിസ്ട്രേഷൻ വാഹനത്തിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവ​ൻെറ നിർദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് തീരുമാനം. സിനിമകളിൽ യുവതാരങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കാരവനുകളാണ് ഇങ്ങനെ മുങ്ങിനടക്കുന്നതിൽ അധികവും. അന്തർസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളാണ് നികുതി അടക്കാത്തവയിൽ ഭൂരിഭാഗവുമെന്ന് അധികൃതർ വ്യക്തമാക്കി. നികുതി ഇനത്തിൽ 25,000 രൂപ അടക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. എ.എം.വി.ഐമാരായ ഭാരതി ചന്ദ്രൻ, കെ.എം. രാജേഷ് എന്നിവരടങ്ങിയ സ്ക്വാഡ് ആയിരുന്നു പരിശോധന നടത്തിയത്. ഫോട്ടോ: നികുതി അടക്കാത്തതിന് ഇരുമ്പനത്തെ ഷൂട്ടിങ്​ ലൊക്കേഷനിൽനിന്ന് കാരവൻ പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.