പെരുമ്പാവൂർ: കുളവിയുടെ കുത്തേറ്റ് വളർത്തുനായ് ചത്തു. ഐമുറി പടിക്കലപ്പാറക്ക് സമീപം പിണയ്ക്കാപ്പടി ബാബുവിൻെറ നായ്യാണ് കുളവിയുടെ കുത്തേറ്റ് ചത്തത്. നായെ തോട്ടിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് ഈച്ചകളുടെ ആക്രമണം ഉണ്ടായത്. ഈച്ചകൾ കൂട്ടമായി ആക്രമിച്ചപ്പോൾ നായുടെ ഉടമ പ്രാണരക്ഷാർഥം തൊട്ടടുത്ത കുളത്തിൽ ചാടിയതിനാൽ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് പറമ്പിൽ കൃഷി ചെയ്തുകൊണ്ടിരുന്ന കോടനാട് തേനൻ വർഗീസിന് കുളവി ഈച്ചയുടെ കുത്തേറ്റിരുന്നു. വർഗീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബേബി തോപ്പിലാൻ, വാർഡ് അംഗം ഹരിഹരൻ പടിക്കൽ എന്നിവർ ഫോറസ്റ്റ് അധികാരികെളയും അഗ്നിരക്ഷാസേനയെയും സമീപിച്ചെങ്കിലും ഈച്ചയെ തുരത്താൻ ആവശ്യമായ രക്ഷാ ഉപകരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സമീപത്തെ മരത്തിലാണ് ഉഗ്രവിഷമുള്ള ഈച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ ഈച്ചകളെ തുരത്താൻ വിദഗ്ധനായ കാലടി സ്വദേശി ഷിജു ആട്ടോക്കാരനെ സമീപിക്കാൻ തീരുമാനിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.